• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബ്ലാസ്റ്റേഴ്സില്‍ നിന്ന് വിനീത് പുറത്ത്; ഞെട്ടല്‍ മാറാതെ ആരാധകര്‍ 

By Web Desk    March 8, 2018   

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിച്ച പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു കണ്ണൂരുകാരനായ സി.കെ വിനീത്.  സീസണിന്റെ പാതിവഴിയിലാണ് വിനീത് ടീമിനൊപ്പം ചേര്‍ന്നത്. 2017 ജൂലൈ 5 നാണ് ബ്ലാസ്റ്റേഴ്സ് സി കെ വിനീതുമായുള്ള കരാറിലേര്‍പ്പട്ടത്. സി കെ വിനീതിനെ ഒരു കോടി രൂപയ്ക്കാണ് കൊമ്പന്‍മാര്‍ നിലനിര്‍ത്തിയത്.
ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതും വിനീത് എത്തിയതിന് ശേഷമായിരുന്നു. മിന്നും പ്രകടനം കൊണ്ട് ആരാധകരുടെ പ്രിയപ്പെട്ടതാരമായി മാറുകയായിരുന്നു വിനീത്.  

എന്നാല്‍ ഈ സീസണില്‍ താരത്തിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. നാല് ഗോളുകള്‍ അടിച്ചെങ്കിലും മിന്നും പ്രകടനം കാഴ്ചവെയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല. അത്ര മികച്ച കളിയായിരുന്നില്ല താരം ഓരോ കളിയിലും എടുത്തത്. പക്ഷേ ആരാധകര്‍ക്ക് സികെ വിനീത് എന്ന മലയാളി താരത്തെ പ്രോത്സാഹിപ്പിക്കാനേ ഇഷ്ടമുണ്ടായിരുന്നുള്ളു. 

എന്നാല്‍ അടുത്ത സീസണില്‍ വിനീത് ഫോമിലേക്ക് തിരിച്ചെത്തുന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിനീതും, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും പരസ്പര ധാരണയില്‍ പിരിയാന്‍ തീരുമാനിച്ചെന്നും, അടുത്ത സീസണില്‍ വിനീത് ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബുകളില്‍ കളിക്കാനാണ് സാധ്യതയെന്നും ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡ്രാഫ്റ്റിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാളാണ് വിനീത്. സീസണില്‍ ഒരു കോടി രൂപ പ്രതിഫലമാണ് ബ്ലാസ്റ്റേഴ്സ് വിനീതിന് നല്‍കുന്നത്. കരാര്‍ കാലാവധിയില്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് വിനീത് ടീം വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ബംഗളൂരുവിനൊപ്പം രണ്ട് ഐലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് സി.കെ വിനീത്. ബ്ലാസ്റ്റേഴ്‌സ് വിട്ട് താരം ബംഗളൂരുവിലേക്ക് തന്നെ ചേക്കേറുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. മഞ്ഞപ്പടയെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് വിനീത് ടീം വിട്ടുപോകുന്നത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News