• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരാധകര്‍ വിഷമിക്കണ്ട: ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാന്‍ ഒരു മലയാളി താരം കൂടിയെത്തുന്നു

By Web Desk    March 9, 2018   

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും പ്രതിസന്ധി നേരിട്ടത് മധ്യനിരയിലയിരുന്നു എന്നതില്‍ തര്‍ക്കമില്ല. കറേജ് പെക്കൂസണ്‍, ജാക്കിചന്ദ് സിങ്, അറാട്ട ഇസൂമി, മിലന്‍ സിങ് എന്നിവര്‍ മധ്യനിര താരങ്ങളായിരുന്നെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ടീമിന് എത്താന്‍ സാധിച്ചിരുന്നില്ല. അറ്റാക്കിങ് മിഡ്ഫീല്‍ര്‍മാരെ കൊണ്ട് സമ്പന്നമായിരുന്ന ബ്ലാസ്റ്റേഴ്സ് നിരയില്‍ ഒരു മിഡ്ഫീല്‍ഡ് ജനറലിന്റെ അഭാവം പ്രകടമായിരുന്നു.

ഐഎസ്എല്‍ സീസണ്‍ അവസാനിച്ചതോടെ സൂപ്പര്‍ കപ്പിലാണ് ഇനി ആരാധകര്‍ക്ക് പ്രതീക്ഷ. ഇതിനിടയില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സ് മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജാക്കിചന്ദ് എഫ്സി ഗോവയിലേക്ക് കൂടുമാറിയതോടെ ഈ സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ അന്വോഷിച്ചിരുന്നു. 

മുംബൈ സിറ്റി എഫ്സിയുടെ മധ്യനിര താരം അരീക്കോട് സ്വദേശി എംപി സക്കീര്‍ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ അവസ്ഥ വെച്ച് സക്കീറിനെ പോലുള്ള ഒരു താരത്തെയാണ് ആവശ്യമെന്നിരിക്കെ താരവുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയെന്നാണ് സൂചന.

കഴിഞ്ഞ ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സിക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം ഈ സീസണില്‍ 18 ലക്ഷം രൂപയ്ക്കാണ് മുംബൈ സിറ്റി എഫ്സിയിലെത്തിയത്. അതേസമയം, മുംബൈക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സക്കീറിന് പരിക്കേറ്റിരുന്നു. വിവ കേരള, എസ്ബിടി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മോഹന്‍ ബഗാന്‍ എന്നിവയ്ക്ക് വേണ്ടിയം സക്കീര്‍ കളിച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News