• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരാധകര്‍ക്ക് മഞ്ഞപ്പടയില്‍ നിന്ന് സന്തോഷ വാര്‍ത്ത; ഈ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്സില്‍ തുടരും

By Web Desk    March 9, 2018   

ബ്ലാസ്റ്റേഴ്സില്‍ നിന്ന് താരങ്ങളുടെ കൂടുമാറ്റമാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. സൂപ്പര്‍ താരം സികെ വിനീതിനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുന്നു എന്ന വാര്‍ത്തകളുള്‍പ്പടെ ആരാധകര്‍ ഞെട്ടലോടെ ആണ് കേട്ടത്.  മഞ്ഞപ്പടയ്ക്കിതെന്തു പറ്റി എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുഴുവന്‍ ആശ്വാസമാകുന്ന ചില വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. 

ബ്ലാസ്റ്റേഴ്‌സിന്റെ യുവതുര്‍ക്കി ലാല്‍റുവത്താര കേരളാ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരും എന്നതാണ് സന്തോഷ വാര്‍ത്ത. ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു ലാല്‍രുവാത്താര. പ്രമുഖ സ്പോട്സ് വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാല്‍റുവാത്താരയുമായി ബ്ലാസ്റ്റേഴ്സ് മൂന്ന് വര്‍ഷത്തേയ്ക്ക് കരാര്‍ ഒപ്പിടാനൊരുങ്ങുന്നതായാണ് സൂചന. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ ആവശ്യപ്രകാരമാണ് താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തത്.

റുവാത്താര ടീമിന് മുതല്‍ക്കൂട്ടാണ് എന്നാണ് ജെയിംസ് ക്ലബ് മാനേജ്മെന്റിനെ അറിയച്ചതെന്നാണ് റിപ്പോര്‍ട്ട്. സെന്റര്‍ ബാക്ക്, റൈറ്റ് ബാക്ക്, ലെഫ്റ്റ് ബാക്ക് തുടങ്ങിയ പൊസിഷനുകളിലൊക്കെയും തകര്‍പ്പന്‍ പ്രകടനമാണ് ഈ ഐഎസ്എല്ലില്‍ താരം നടത്തിയത്. കൊമ്പന്‍മാര്‍ക്ക് പലയിടത്ത് അടിതെറ്റിവീണപ്പോഴും പതറാതെ മുന്നേറിയ താരമാണ് മിസോറാമില്‍ നിന്നെത്തിയ റുവാത്താര.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News