• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചെന്നെയ്ക്ക് കരുത്ത് പകരാന്‍ ഈ താരം കൂടിയെത്തുന്നു

By Web Desk    April 13, 2018   

ഐഎസ്എല്ലിലേയും സൂപ്പര്‍ കപ്പിലേയും തോല്‍വിയോടെ ചെന്നൈയ്ന്‍ എഫ്സി ഈ സീസണ്‍ അവസാനിപ്പിച്ചു. അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പരിചയ സമ്പന്നരായ താരങ്ങളെ ടീമില്‍ നിലനിര്‍ത്തി യുവതാരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചെന്നൈയ്ന്‍ എഫ്സി.

കഴിഞ്ഞ ദിവസം മുഹമ്മദ് റാഫിയെയും ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിനെയും ചെന്നൈയ്ന്‍ ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഐലീഗിലെ ചെന്നൈ സിറ്റിയുടെ തമിഴ്നാട് താരം പാണ്ടിയന്‍ ശ്രീനിവാസനെ ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈയ്ന്‍. ഇതു സംബന്ധിച്ച് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.

22കാരനായ താരം ചെന്നൈയ്ന്‍ എഫ്സിയുമായി മൂന്നു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്ന് ചെന്നൈയ്ന്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കി. സിഎഫ്എ സീനിയര്‍ ഡിവിഷന്‍ ലീഗില്‍ വിവ ചെന്നൈയുടെ താരമായിരുന്നു പാണ്ടിയന്‍. പിന്നീടാണ് താരത്തെ ഐലീഗിന് മുമ്പ് ചെന്നൈ സിറ്റി സ്വന്തമാക്കുന്നത്. എന്നാല്‍ ഐലീഗില്‍ എട്ടാം സ്ഥാനത്തായിരുന്നു ചെന്നൈ സിറ്റി ഫിനിഷ് ചെയ്തത്. 18 കളികള്‍ കളിച്ച് 4 വിജയങ്ങളാണ് അവര്‍ സീസണില്‍ നേടിയത്. പിന്നീട് സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ എടികെയോട് 41ന് തോറ്റ് അവര്‍ പുറത്താവുകയും ചെയ്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News