• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗോകുലം താരങ്ങളെ റാഞ്ചാന്‍ വമ്പന്‍ ക്ലബുകള്‍; സൂപ്പര്‍ താരത്തെ വലയിലാക്കാന്‍ ബ്ലാസ്റ്റേഴ്സും

By Web Desk    March 13, 2018   

ഐലീഗില്‍ ഇത്തവണ അത്യുഗ്രന്‍ പ്രകടനം കാഴ്ചവെച്ച് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ടീമുകളിലൊന്നാണ് കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്സി. ലീഗിന്റെ തുടക്കത്തില്‍ പതറിയെങ്കിലും രണ്ടാംഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ടീം മുന്നേറി. കോച്ച് ബിനോ ജോര്‍ജിന്റെ തന്ത്രങ്ങളും കളിക്കാരുടെ ഒത്തൊരുമയും ടീമിനെ മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കാന്‍ സഹായിച്ചു.

ഐലീഗിലെ പ്രകടനത്തെ തുടര്‍ന്ന് ഗോകുലത്തിന്റെ താരങ്ങളെ റാഞ്ചാന്‍ ഐ എസ് എല്‍, ഐ ലീഗ് ക്ലബുകള്‍ ശ്രമം തുടങ്ങിയെന്നതാണ് റിപ്പോര്‍ട്ടുകള്‍.മധ്യനിരക്കാരായ അര്‍ജുന്‍ ജയരാജ്, മുഹമ്മദ് റാഷിദ്, വിങ്ങര്‍ സല്‍മാന്‍, വിങ്ബാക്കായി കളിച്ച ഇര്‍ഷാദ് എന്നിവരെ സ്വന്തം നിരയിലെത്തിക്കാനാണ് ടീമുകളുടെ ശ്രമം. ടീം ഏജന്റുമാരാണ് ഗോകുലം മാനേജ്മെന്റുമായി ചര്‍ച്ച നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സും താരങ്ങള്‍ക്കായി രംഗത്തുണ്ട്. യുവതാരം അര്‍ജുന്‍ ജയരാജാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ജയരാജിനായി ബെംഗളൂരു എഫ്.സി, ജംഷഡ്പുര്‍ ടീമുകള്‍ രംഗത്തുണ്ട്. അര്‍ജുന് 20 ലക്ഷം രൂപ വരെ നല്‍കാമെന്നാണ് ജംഷഡ്പൂരിന്റെ വാഗ്ദാനം.

ഗോകുലത്തിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹെന്‍ട്രി കിസെക്കയെ ടീമിലെത്തിക്കാന്‍ വന്‍ വാഗ്ദാനവുമായി ഈസ്റ്റ് ബംഗാളും മോഹന്‍ബഗാനും രംഗത്തുവന്നിട്ടുണ്ട്. മാസപ്രതിഫലം 4.5 ലക്ഷം രൂപ വരെ നല്‍കാന്‍ കൊല്‍ക്കത്ത ക്ലബ്ബുകള്‍ തയാറാണ്. നിലവില്‍ ഗോകുലം നല്‍കുന്നതിന്റെ ഇരട്ടിയോളം വരുമിത്. എന്നാല്‍ ടീം മാനേജ്മെന്റ് ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ല. കോച്ച് ബിനോയ്ക്കും ഐലീഗ് ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News