• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ക്ലബിന് തിരിച്ചടി; അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലോകപ്പില്‍ നിന്നും പുറത്ത്

By Web Desk    March 14, 2018   

അര്‍ജന്റീനയുടെ പ്രതിരോധനിരയിലെ യുവതാരം ഇമ്മാനുവല്‍ മമ്മാന പരിക്കു മൂലം റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായി. റഷ്യന്‍ ക്ലബ് സെനിത് പീറ്റേഴ്സ്ബര്‍ഗിന്റെ താരമായ മമ്മാന റഷ്യന്‍ ലീഗില്‍ റൊസ്റ്റോവിനെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. കാലിന്റെ ലിഗ്മെന്റിനു സാരമായി പരിക്കുള്ള താരത്തിന് ആറു മസം മുതല്‍ ഒമ്പതു മാസം വരെ വിശ്രമം ആവശ്യമായി വരുമെന്ന് സെനിത് പീറ്റേഴ്സ്ബര്‍ഗ് ഔദ്യോഗികമായി അറിയിച്ചു.

ഇരുപത്തിരണ്ടുകാരനായ മമ്മാന 2017 ജൂണ്‍ 9ന് ബ്രസീലുമായി നടന്ന സൗഹൃദ മത്സരത്തിലാണ് ആദ്യമായി അര്‍ജന്റീനക്കു വേണ്ടി കളിക്കാനിറങ്ങുന്നത്. മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു മത്സരങ്ങളോളം താരം അര്‍ജന്റീനക്കു വേണ്ടി ബൂട്ടു കെട്ടി. ഏതാനും ദിവസങ്ങള്‍ക്കകം ലീഗ്മെന്റിന് ശസ്ത്രക്രിയ നടത്തിയതിനു ശേഷം താരം പൂര്‍ണ വിശ്രമത്തിലാവും. ലോകകപ്പിനു മുന്‍പ് താരത്തിന് തിരിച്ചെത്താന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് ക്ലബ് അറിയിച്ചു.

മമ്മാനയുടെ പരിക്ക് സാംപോളിയുടെ ലോകകപ്പ് പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഒട്ടമെന്റിക്കൊപ്പം സെന്‍ട്രല്‍ ഡിഫന്‍സ് കൈകാര്യം ചെയ്യാന്‍ അര്‍ജന്റീനിയന്‍ നിരയില്‍ സാധ്യത കൂടുതലുണ്ടായിരുന്ന താരമായിരുന്നു മമ്മാന. ഈ മാസം സ്പെയിനും ഇറ്റലിക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ അതിലിടം നേടിയതിനു ശേഷമാണ് അര്‍ജന്റീനിയന്‍ യുവതാരം പരിക്കേറ്റു പുറത്തായത്.

ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, ഐസ്ലന്റ്, നൈജീരിയ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. ജൂണ്‍ 16ന് മോസ്‌കോവില്‍ വച്ച് ഐസ്ലന്റിനെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News