• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗോകുലത്തെ ഞെട്ടിച്ച് ഡേവിഡ് ജെയിംസ്

By Web Desk    February 13, 2018   

ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ലീഗ് ഐഎസ്എല്ലാണോ ഐലീഗാണോ എന്ന് ഇപ്പോഴും ആരാധകര്‍ക്ക് സംശയമുണ്ട്. എന്നാല്‍ ഉത്തരം ഐഎസ്എല്‍ എന്നായാലും ഐ ലീഗെന്നായാലും ആരാധകന് നല്ല ഫുട്ബോള്‍ കാണാനും ആസ്വദിക്കാനും യാതൊരു മടിയുമില്ല. 

ഐലീഗില്‍ മോഹന്‍ ബഗാന്റെ തട്ടകത്തില്‍ കേരളത്തിന്റെ സ്വന്തം ടീം ഗോകുലം എഫ്സി ചരിത്രമെഴുതിയപ്പോള്‍ അതിന് സാക്ഷിയാകാന്‍ ഒരു വിവിഐപി ഉണ്ടായിരുന്നു. അത് മറ്റാരുമല്ല ഐഎസ്എല്ലില്‍ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജയിംസ് ആയിരുന്നു കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലെത്തിയത്.

 

ഗോകുലത്തിന്റെ അട്ടിമറി വിജയം ആസ്വദിച്ച് മടങ്ങിയ ജയിംസ് ഇക്കാര്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ഇന്ത്യന്‍ ഫുട്ബോളിലെ വലിയ ലീഗ് ഏതെന്ന് ഇരുലീഗിലും കളിക്കുന്ന ക്ലബുകള്‍ കടിപിടി കൂടുന്നതിനിടെയാണ് ഐലീഗിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഗ്യാലറിയിലെത്തിയത്.

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നേരിട്ടിരുന്നു. സമനിലയായിരുന്നു മത്സരഫലം. പ്ലേഓഫിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇതോടെ മങ്ങുകയും ചെയ്തു. ഇപ്പോഴും കൊല്‍ക്കത്തയില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ടീമുള്ളത്. 17ാം തിയ്യതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് അടുത്ത മത്സരം. അതിന് മുന്നോടിയായി വീണുകിട്ടിയ ഇടവേള ആസ്വദിക്കുകയാണ് താരങ്ങള്‍. ഇതിനിടെയാണ് ഇന്നലെ സാള്‍ട്ട് ലേക്കില്‍ നടന്ന ഗോകുലം കേരള എഫ്.സിയും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍  ഡേവിഡ് ജെയിംസുമെത്തിയത്.
 
ഐ ലീഗിനെ അംഗീകരിക്കുന്നതാണ് ഡേവിഡിന്റെ സമീപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഡേവിഡ് ജെയിംസിനെതിരെ ഗോകുലത്തിന്റെ കോച്ച് ബിനോ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഡേവിഡ് പരിശീലകനേ അല്ലെന്നായിരുന്നു ബിനോ പറഞ്ഞത്.

ജെയിംസ് മത്സരം കാണാന്‍ എത്തിയെന്ന് മാത്രമല്ല കളിയുടെ അപ്ഡേഷനുകള്‍ ട്വിറ്റര്‍ വഴി ആരാധകരുമായി പങ്കു വെക്കുകയും ചെയ്തു. ഒടുവില്‍ കൊല്‍ക്കത്തന്‍ ടീമിനെ ഗോകുലം അട്ടിമറിച്ചപ്പോള്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിനാണ് ഗോകുലം എഫ്സിയുടെ വിജയം. 90ാം മിനിറ്റില്‍ നേടിയ ഗോളാണ് ഗോകുലം എഫ്സിയ്ക്ക് ജയമൊരുക്കിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News