• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ക്ലബ് വിട്ട് പോകാതിരിക്കണമെങ്കില്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കണം; വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം

By Web Desk    March 19, 2018   

ഐഎസ്എല്ലില്‍ ആദ്യ സീസണില്‍ തന്നെ ബെംഗളുരു എഫ് സി നടത്തിയ മുന്നേറ്റം ചെറുതല്ല. ഒരു ഘട്ടത്തില്‍ കിരീടം നേടുമെന്ന് പോലും പലരും പ്രതീക്ഷിച്ചു. ഐഎസ്എല്‍ നഷ്ടമായെങ്കിലും സൂപ്പര്‍ കപ്പാണ് ഇപ്പോള്‍ മറ്റെല്ലാവരെയും പോലെ ബെംഗളുരുവിന്റെയും ലക്ഷ്യം. എന്നാല്‍ ബെംഗളുരുവിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചൈനീസ് ഫുട്ബോള്‍ ക്ലബ് മുന്നോട്ട് വച്ച വമ്പന്‍ ഓഫര്‍ സ്വീകരിക്കേണ്ട എന്നുണ്ടെങ്കില്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കണമെന്നാണ് സൂപ്പര്‍ താരം ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു സ്പോര്‍ട്സ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ക്ലബ് വിടേണ്ട എന്നുണ്ടെങ്കില്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സൂപ്പര്‍ താരമായ മികു മുന്നോട്ട് വച്ചിരിക്കുന്നത്. 'ഇന്ത്യന്‍ ക്ലബുകള്‍ നല്‍കുന്നതിനേക്കാള്‍ ആറോ ഏഴോ മടങ്ങ് അധികം പ്രതിഫലം ചൈനീസ് ക്ലബുകള്‍ നല്‍കും' മിക്കു പറഞ്ഞു.

'ബെംഗളുരു എഫ് സി എന്നെ വില്‍ക്കില്ല. രണ്ട് ചൈനീസ് ക്ലബുകള്‍ രണ്ട് വട്ടം എന്നെ സമീപിച്ചു. എനിക്കറിയാം ബെംഗളുരുവിന് എന്നെ ഇവിടെ വേണമെന്ന്. പക്ഷെ എനിക്കെന്റെ കുടുംബത്തെയും കരിയറിനെയും കുറിച്ച് ചിന്തിക്കാതെ പറ്റില്ല, ഞാനിപ്പോഴും ചെറുപ്പമാണ്. ഞാനീ രാജ്യം ആസ്വദിക്കാനാണ് ഇങ്ങോട്ട് വന്നത്. ഇപ്പോള്‍ ഞാന്‍ മാത്രമേ ഇവിടെയുളളൂ. കുടുംബം സ്പെയിനിലാണ്. അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും മോശം കാര്യം. എനിക്കിവിടെ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടമല്ല. അതുകൊണ്ട് എനിക്കേറെ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുണ്ടെന്നും' മികു വ്യക്തമാക്കി.

ബെംഗളുരുവിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് മികു. ഈ സീസണില്‍ 15 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News