• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
07:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൂരം; തന്ത്രം പുറത്ത് വിട്ട് ചെല്‍സി സൂപ്പര്‍ താരം

By Web Desk    March 14, 2018   

ലോക ഫുട്‌ബോള്‍ ലോകം കാണാന്‍ കാത്തിരിക്കുന്ന പോരാട്ടം ഇന്ന്. ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബ് ചെല്‍സിയും ലാലീഗ വമ്പന്മാരായ ബാഴ്സലോണയും തമ്മില്‍ ഇന്ന് രാത്രിയാണ് അവസാന പതിനാറിലെ രണ്ടാം പാദ മത്സരം. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.

കാംപ് ന്യൂവില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ എവേ ഗോളിന്റെ ആനുകൂല്യമുള്ള ബാഴ്സലോണയ്ക്കാണ് മുന്‍ തൂക്കമെങ്കിലും 2012 ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് ബാഴ്സലോണ ആരാധകര്‍. അതേസമയം, ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെ മത്സരത്തില്‍ ബാഴ്സയ്ക്കാണ് മുന്‍തൂക്കമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ബ്ലൂസിന്റെ സൂപ്പര്‍ താരം വില്ല്യന്‍ പ്രതീക്ഷയിലാണ്.

ആദ്യ പാദത്തിലെടുത്ത തന്ത്രം തന്നെയായിരിക്കും ചെല്‍സി രണ്ടാം പാദത്തിലുമെടുക്കുകയെന്നാണ് വില്ല്യന്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. പ്രതിരോധത്തിലൂന്നിക്കളിച്ച ചെല്‍സി ആദ്യ ഗോളടിച്ച് മുന്‍തൂക്കം നേടിയെങ്കിലും മെസ്സിയുടെ ഗോള്‍ തിരിച്ചടിയാവുകയായിരുന്നു.

രണ്ടാം പാദത്തില്‍ ഗോളില്ലാ സമനില പാലിച്ചാല്‍ പോലും ബാഴ്സ അവസാന എട്ടിലേക്ക് കയറും. ചെല്‍സിക്ക് ജയിക്കാനാകട്ടെ ഒന്നിലധികം ഗോളുകളോടെയുള്ള സമനിലയോ ജയമോ വേണം. ഇന്ന് രാത്രി 1.15നാണ് മത്സരം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News