• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചുഴലിക്കാറ്റ് ഭീതിയിൽ തീരദേശം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും...

By Web Desk    April 26, 2019   

തിരുവനന്തപുരം∙ തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത. നാല് ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് തുടരും. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശം, തെക്കന്‍ കേരളം, കന്യാകുമാരി, തമിഴ്നാട്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിവരണം. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആശങ്കയിലാണ് തിരുവനന്തപുരത്തെ തീരമേഖല. മഴയ്ക്കും കടല്‍ക്ഷോഭത്തിലും സാധ്യതയെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണു തീരപ്രദേശം. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും കടലില്‍ നിന്നു മടങ്ങിവരാനുണ്ട്.

കടലില്‍ പോകാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ വള്ളങ്ങള്‍ തീരത്തുനിന്നു സുരക്ഷിതമായി മാറ്റുകയാണു മത്സ്യത്തൊഴിലാളികള്‍‌. ഏതു സമയത്തും കടല്‍ കയറുമെന്ന പേടി, തീരവാസികളും  ഉറക്കം പോലും നഷ്ടപ്പെടുത്തുകയാണ്. വള്ളങ്ങള്‍ ഒന്നും കടലില്‍ പോകുന്നില്ല. വലിയതുറ തീരത്തു കടലിലുള്ള വള്ളങ്ങള്‍ ഏതുസമയത്തും മടങ്ങിവരാവുന്ന ദൂരത്തു മാത്രമാണെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

തീരപ്രദേശത്തെ 19 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി. വീടുകള്‍ ചിലത് ഏതു സമയവും കടലിലാകും എന്ന ആശങ്കയുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വലിയ തുറമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തുനിന്ന് ആളുകള്‍ മാറി താമസിക്കണമെന്നു മുന്നറിയിപ്പുണ്ട്.

Tags: weather
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News