• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
09:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

”ചെയ്ത പാപങ്ങള്‍ക്കല്ലേ കുമ്പസരിക്കാന്‍ പറ്റൂ” പഞ്ച് ഡയലോഗുമായി ലൂസിഫര്‍; ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടി ”

By Shahina    December 13, 2018   
lucifer

പൃഥ്വിരാജിന്റെ ആദ്യ സംവിധാന മികവില്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പങ്ക് വെച്ചത്. ഇന്ന് രാവിലെ ഇറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പഞ്ച് ഡയലോഗിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

 ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയിരിക്കുന്ന ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിലെ മോഹല്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മുംബൈ, ലക്ഷദ്വീപ്, തിരുവനന്തപുരം, കൊച്ചി , റഷ്യ എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് റഷ്യയില്‍ വെച്ച് പൂര്‍ത്തിയായ വിവരം പൃത്ഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. 2019 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News