• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘രോഗികളായ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും തനിക്ക് മനസ്സിലാക്കാന്‍ സാധിക്കും’; ആശുപത്രിയില്‍ ക്രിസ്മസ് സമ്മാനവുമായി ഒബാമ

By shahina tn    December 20, 2018   
obam-xmas-gft

വാഷിങ്ടണ്‍: രോഗികളായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ക്രിസ്മസ് സമ്മാനവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികളെ കാണാനാണ് കൈകള്‍ നിറയെ സമ്മാനവുമായി ഒബാമ എത്തിയത്. മിടുക്കരായ ഒരുപാട് കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനെന്ന് ഒബാമ ട്വിറ്ററില്‍ കുറിച്ചു.

ഒരു സഞ്ചി നിറയെ സമ്മാനങ്ങള്‍ തോളിലേറ്റി ക്രിസ്മസ് തൊപ്പിയണിഞ്ഞ് ഒരു ക്രിസ്മസ് പാപ്പായെപ്പോലെയാണ് മുന്‍ പ്രസിഡന്റ് കുട്ടികളെ കാണാനെത്തിയത്.

കുട്ടികളെ ആലിംഗനം ചെയ്യുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്ത ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും സമ്മാനങ്ങളുമായി ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ക്ലബ്ബിലെ കുട്ടികളെ കാണാനെത്തിയിരുന്നു. ഒബാമയുടെ സന്ദര്‍ശന വീഡിയോ ആശുപത്രി അധികൃതര്‍ പങ്ക് വെക്കുകയും തുടര്‍ന്ന്അദ്ദേഹം അത് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത് ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

രണ്ട് കുട്ടികളുടെ രക്ഷിതാവായ തനിക്ക് രോഗികളായ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും. ആ കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കും അവര്‍ക്ക് തണലായി നില്‍ക്കുന്ന രക്ഷിതാക്കള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ .. ഇതാണ് ആശുപത്രിയില്‍ കണ്ട ഏറ്റവും മഹത്തായ കാര്യം. ഒബാമ ട്വിറ്ററില്‍ കുറിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News