• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു; ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

By shahina tn    December 25, 2018   
christmas-celebration

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മ പുതുത്തി ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പാതിരാ കുര്‍ബാനയും നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന പാതിരാക്കുര്‍ബാനയ്ക്കും മറ്റു ചടങ്ങുകള്‍ക്കും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വംനല്‍കി. കുര്‍ബാനമധ്യേ അദ്ദേഹം ക്രിസ്മസ് സന്ദേശം നല്‍കി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ നടന്ന പാതിരാക്കുര്‍ബാനയ്ക്ക് ലത്തീന്‍ സഭയായ വരാപ്പുഴ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആശംസകള്‍ നേര്‍ന്നു. എല്ലാ മലയാളികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച കാലം കൂടിയാണിത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവര്‍ ക്രിസ്തുമസിന്റെ ക്രിസ്തുമസിന്റെ സന്ദേശം തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാ നിര്‍ഭരമായ നല്ല നാളെയിലേക്ക് ചുവടു വെക്കാന്‍ ക്രിസ്തുമസ് നമുക്ക് കരുത്തേകും എന്ന് സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച കാലം കൂടിയാണിത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവര്‍ ക്രിസ്തുമസിന്റെ സന്ദേശം തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാ നിര്‍ഭരമായ നല്ല നാളെയിലേക്ക് ചുവടു വെക്കാന്‍ ക്രിസ്തുമസ് നമുക്ക് കരുത്തേകും എന്നാണ് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല പറഞ്ഞത്..

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News