• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുതുവത്സര ആഘോഷങ്ങള്‍ക്കായി കൊച്ചി ഒരുങ്ങി; പാപ്പാഞ്ഞിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

By shahina tn    December 31, 2018   
pappanjji-kochi

കൊച്ചി: കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായ കൂറ്റന്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഡിസംബര്‍ 31ന് രാത്രി 12ന് പപ്പാഞ്ഞിയെ കത്തിച്ചാണ് കൊച്ചിക്കാരുടെ പുതുവത്സരാഘോഷം. ഇത്തവണ 48 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് തയ്യാറാകുന്നത്.

പുതിയ പ്രതീക്ഷ നാമ്പിടുന്നതും പോയ കാലത്തെ ദുഖം എരിഞ്ഞടങ്ങുന്നതും പുതുവത്സരപ്പുലരിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ്. ഇത്തവണത്തെ കൂറ്റന്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. പരമ്പരാഗത കലാകാരന്മാര്‍ ഒരാഴ്ച കൊണ്ടാണ് 48 അടി ഉയരമുള്ള പാപ്പാഞ്ഞിയുടെ ചട്ടക്കൂട് തയ്യാറാക്കിയത്. ഗോശ്രി ദ്വീപില്‍ നിന്നും ചട്ടക്കൂട് ബോട്ട് വഴി ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചു. അവിടെ വച്ചാണ് പഞ്ഞിയും വൈക്കോലും തുണിയും ചേര്‍ത്ത് അവസാന രൂപം തയ്യാറാക്കുന്നത്. ഇത്തവണ മഹാപ്രളയത്തില്‍ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കുകയാണ് ഭീമന്‍ പപ്പാഞ്ഞി.

1984 മുതല്‍ സ്ഥിരമായി ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നുണ്ട്. പുതു വര്‍ഷാഘോഷത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ പാപ്പാഞ്ഞിക്ക് സാന്റാക്ലോസുമായി ബന്ധമില്ല. പോര്‍ച്ചുഗീസ് വാക്കായ പാപ്പാഞ്ഞിയുടെ അര്‍ത്ഥം മുത്തച്ഛന്‍ എന്നാണ്. 31ന് രാത്രി 12 മണിക്ക് ഫോര്‍ട്ടു കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞിയെ കത്തിക്കും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News