• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:37 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പക്ഷിമൃഗാദികള്‍ക്കും സൂര്യാതപം ഏല്‍ക്കാം: തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുത്

By Web Desk    April 4, 2019   

ഉയര്‍ന്ന അന്തരീക്ഷ താപനില മനുഷ്യരെപ്പോലെ കന്നു കാലികളെയും ബാധിക്കാറുണ്ടെന്നും മനുഷ്യരെ പോലെ പക്ഷിമൃഗാദികള്‍ക്കും വേനല്‍ക്കാല പരിരക്ഷ ഉറപ്പാക്കണമെന്ന് മൃഗസ്രക്ഷണ വകുപ്പധികൃതര്‍ അറിയിച്ചു. കന്നുകാലികള്‍ക്കു സൂര്യാതപം ഉണ്ടായാല്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം. നിര്‍ജലീകരണം മൂലം ഷോക്ക് ഉണ്ടാവുകയും തന്മൂലം മരണം ഉണ്ടാകാറുമുണ്ട്.

അന്തരീക്ഷ ഊക്ഷ്മാവ് കൂടുംതോറും കന്നുകാലികള്‍ക്ക് തീറ്റമടുപ്പു കുറഞ്ഞ പാല്‍ ഉല്‍പാദനം കുറയുന്ന ഗര്‍ഭധാരണനിരക്ക് എന്നി ലക്ഷണങ്ങള്‍ കാണിക്കും. തുറസ്സായ പ്രദേശങ്ങളില്‍ മേയാന്‍ വിടുന്ന കാലികള്‍ക്കു സൂര്യാഘാതം ഉണ്ടാകാറുണ്ട്. കിതപ്പു കൂടിയ ശ്വസനനിരക്ക്  വായില്‍ നിന്നും ഉമിനീരൊഴുക്ക് എന്നിവയില്‍ തുടങ്ങി പിന്നീട് വിറയല്‍ അനുഭവപ്പെടുകയും കൈകാലുകളുടെ ചലനശേഷി ഇല്ലാതായി  പശു വീണുപോവുകയും മരണപ്പെടുകയും ചെയ്യും. നേരിട്ടുള്ള സൂര്യതപം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ പൊള്ളല്‍ ഉണ്ടാവാറുണ്ട്.  

രാവിലെ10 മുതല്‍ വൈകിട്ട് അഞ്ചു വരെ മൃഗങ്ങളെ തുറസ്സായ സ്ഥലത്തു മേയാന്‍ വിടരുത്. പകല്‍സമയത്ത് തൊഴുത്തിന് പുറത്ത് മരത്തണലുകളിലും  നല്ല കാറ്റ് ലഭ്യമാകുന്നതുമായ സ്ഥലങ്ങളില്‍ കാലികളെ കെട്ടാം.തൊഴുത്തുകളില്‍ ഫാന്‍ ഫോഗ്ര്‍ മുതലായവ ഉപയോഗിക്കാം. തൊഴുത്തുകളുടെ മേല്‍ക്കൂരയില്‍ ഓല അല്ലെങ്കില്‍ 75% ഷെയിഡ് നെറ്റ് എന്നിവ വിരിക്കാം. വശങ്ങളില്‍ നനവുള്ള ചണചാക്കോ കട്ടിയുള്ള തുണിയോ തൂക്കി ഇടാം. ദിവസം രണ്ടു നേരം പശുക്കളെ കുളിപ്പിക്കണം. ഇടക്കിടെ വെളളം ദേഹത്തു നനച്ചു കൊടുക്കുകയോ ഒരു നനഞ്ഞ ചണചാക്ക്  പശുവിന്റെ ദേഹത്തു ഇട്ടു കൊടുക്കുകയോ ചെയ്യാം.  

കന്നുകാ്‌ലികള്‍ക്കുള്ള തീറ്റ രാവിലെ ഏഴിനകവും  വൈകിട്ട് ആറിനകവും നല്‍കണം. വൈക്കോല്‍ നല്‍കുന്നത് രാത്രിയിലും അതിരാവിലെയും ആക്കുക. പച്ചപ്പുല്‍ പരമാവധി നല്‍കുക. ഒരു പശുവിനു ഒരു ദിവസം 60 ലിറ്റര്‍ വെള്ളം വേണം. പശുക്കള്‍ക്കും ദാഹിക്കുമ്പോള്‍ ഒക്കെ കുടിക്കാന്‍ വെള്ളം അരികത്തുണ്ടാവണം. എല്ലാദിവസവും 25 മുതല്‍ 30 ഗ്രാം ധാതുലവണ മിശ്രിതം നല്‍കുക. 25ഗ്രാം അപ്പക്കാരം  50 ഗ്രാം ഉപ്പ് എന്നിവ തീറ്റയില്‍ ചേര്‍ത്ത് ദിവസവും നല്‍കുക.   

അമിതമായ ചൂട് നായ്ക്കളെയും ബാധിക്കാറുണ്ട്. കിതപ്പ് ശബ്ദത്തോടെയുള്ള ശ്വാസോച്ഛ്വാസം, ഛര്‍ദില്‍, കൊഴുത്ത ഉമിനീരൊഴുകല്‍, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവ കാണാറുണ്ട്. നായയുടെ ശരീരം നനഞ്ഞ തുണി അല്ലെങ്കില്‍ ഐസ് പാഡ് ഉപയോഗിച്ച് തണുപ്പിക്കുക. നായ വെള്ളം  കുടിക്കുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം നല്‍കുക. എത്രയും പെട്ടെന്ന് വെറ്ററിനറി സഹായം തേടുകയും വേണം. കോഴികള്‍ക്കു കൂടുകളില്‍ നല്ല വായൂസഞ്ചാരം ഉണ്ടായിരിക്കണം.പകല്‍ സമയത്ത് കൂടുകളില്‍ കുടിക്കുവാനുള്ള ശുദ്ധ ജലം എപ്പോഴും ലഭ്യമാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.        

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News