• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

2016 മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ലെന്ന് കൃഷി മന്ത്രി

By shahina tn    December 21, 2018   
farmer

ദില്ലി: രാജ്യത്ത് 2016 മുതല്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി രാധാമോഹന്‍ സിംഗ്. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2016 മുതല്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ റിപ്പോര്‍ട്ടുകള്‍ പ്രസീദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കുന്നുണ്ടോ എന്നായിരുന്നു ദിനേഷ് ത്രിവേദി ചോദിച്ചത്. എന്നാല്‍ ആഭ്യന്ത മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് ആത്മഹത്യ ചെയ്ത് കര്‍ഷകരുടെ വിവരങ്ങള്‍ തയ്യാറാക്കേണ്ടത്. 2015 വരയെുള്ള വിവരങ്ങള്‍ മാത്രമാണ് അവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അതിനു ശേഷമുള്ള പ്രസിദ്ധീകരിച്ചിട്ടില്ലെന്നും രാധാ മോഹന്‍ സിംഗ് പറഞ്ഞു.

2015 ല്‍ 8,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകും എന്ന് ഭയന്നാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് പുറത്ത് വിടാത്തത് എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Tags: Farmer
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News