• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഈരാറ്റുപേട്ട നഗരസഭയുടെ ആധുനിക മാലിന്യപ്ലാൻറ്​ പ്രവര്‍ത്തനം ഉടന്‍.

By ansa    December 12, 2018   
erattupetta

ഈരാറ്റുപേട്ട: നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനായി നിര്‍മിച്ച ആധുനിക മാലിന്യ സംസ്‌കരണ  പ്ലാൻറി​െൻറ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. വൈദ്യുതി ബന്ധം ലഭിച്ചാല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ഈരാറ്റുപേട്ടയെ പുതുവര്‍ഷം മുതല്‍ മാലിന്യമുക്തമാക്കുമെന്നും നഗരസഭ അധ്യക്ഷന്‍ വി.കെ. കബീര്‍ അറിയിച്ചു. 80 ലക്ഷം രൂപ ചെലവഴിച്ച് തേവരുപാറയിലാണ് ആധുനികമാലിന്യപ്ലാൻറ് നിര്‍മിച്ചിരിക്കുന്നത്.ജൈവ, അജൈവ മാലിന്യം വേര്‍തിരിച്ചടുക്കുന്നതിനുള്ള പദ്ധതികളാണ് തയാറാക്കുന്നത്.

നഗരത്തില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം രണ്ടായി വേര്‍തിരിച്ച് സംഭരിക്കുന്നതിന് ഹരിതകര്‍മ സേനക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവര്‍ ശേഖരിക്കുന്ന മാലിന്യം പ്ലാൻറില്‍ എത്തിച്ച് ജൈവമാലിന്യം വളമായും പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിച്ചെടുക്കുന്നതുമാണ് പദ്ധതി. വീടുകളില്‍നിന്ന് മാലിന്യം .സംഭരിക്കാന്‍ മാര്‍ഗമില്ലാതിരുന്നതിനാല്‍ നേരേത്ത ഇവ പരിസ്ഥിതി മലിനീകരണത്തിനും മീനച്ചിലാര്‍ മലിനീകരണത്തിനും കാരണമായിരുന്നു. കൂടാതെ തേവരുപാറയിലെ മാലിന്യസംസ്‌കരണ പ്ലാൻറില്‍  നിക്ഷേപിച്ചിരുന്ന മാലിന്യം മഴ പെയ്യുമ്പോള്‍ ആറ്റിലേക്ക് ഒഴുകിയിരുന്നു. കത്തിച്ചുകളയുമ്പോള്‍ കത്തിച്ചുകളയുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിനും പുതിയ പ്ലാൻറ് പരിഹാരമാകും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News