• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
04:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യേശുദാസിനെപ്പോലെയുള്ളവര്‍ അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്ന് സലീംകുമാര്‍

By Web Desk    May 8, 2018   

ഗാനഗന്ധര്‍വന്റെ സെല്‍ഫി വിവാദം സോഷ്യല്‍ മീഡിയയില്‍ ആളികത്തുകയാണ്. നിരവധി സിനിമാ പ്രമുഖര്‍ യേശുദാസിനെ പിന്തുണയ്ക്കുമ്പോഴും മറ്റ് ചിലര്‍ ഗായകനെ വിമര്‍ശിക്കുന്നുമുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ സലിം കുമാര്‍ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്. അതിനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ടെന്നും ഇതിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിംകുമാര്‍ പറയുന്നു.

‘യേശുദാസ് നടന്നുവരുമ്പോള്‍ അനുവാദം ചോദിക്കാതെ എടുത്ത സെല്‍ഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു. അതിലെന്താണു തെറ്റ്? കൂടെനില്‍ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണു സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം. അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടോ എടുക്കാം. യേശുദാസിന്റെ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം’- സലിംകുമാര്‍ അഭിപ്രായപ്പെടുന്നു

‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ എന്ന് പറഞ്ഞായിരുന്നു യേശുദാസ് ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും ഗാനഗന്ധര്‍വന്‍ പുറപ്പെടുമ്പോഴായിരുന്നു സംഭവം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News