• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആക്ഷന്‍ രംഗങ്ങളുമായ് വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് 

By Web Desk    August 8, 2018   
viswaroopam-video

2013ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രത്തില്‍ ഡ്യൂപ്പിന്റെ സഹായം കൂടാതെയാണ് വളരെ അപകടകരമായ സീനുകള്‍ പോലും കമല്‍ഹാസന്‍  കൈകാര്യം ചെയ്യുന്നത്. വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.


'ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ വളരെ ആസ്വദിച്ചാണ് ഞാന്‍ പൂര്‍ത്തീകരിച്ചത്. അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എല്ലുകളിലുള്‍പ്പെടെ പരിക്കും വേദനയുമുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഓരോ രംഗവും ചെയ്യുമ്പോള്‍ വലിയ കൈയ്യടികളാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്ന് ഒരു അഭിമുഖത്തില്‍ മുമ്പ് കമല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് ശരിവെക്കുന്ന തരത്തിലുള്ള മേക്കിംഗ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആഗസ്റ്റ് 10നാണ് സിനിമ തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

 

 

വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.

കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2വിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാനും കമല്‍ഹാസനും ഒന്നിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, ആസ്‌കാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍,രാഹുല്‍ ബോസ്,ജയ്ദീപ് അഹ്ലാവത്,നാസര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News