• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
01:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വട ചെന്നൈ റിലീസിന് ഒരുങ്ങുന്നു; വൈറലായി ചിത്രത്തിന്റെ പ്രമോ വീഡിയോ 

By Web Desk    October 14, 2018   

ആടുകളം, വിസാരണെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിന്റെ മൂന്നാം ചിത്രം വട ചെന്നൈ റിലീസിന് ഒരുങ്ങുകയാണ്. എണ്‍പതു കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.   സന്തോഷ് നാരായണന്‍  സംഗീതം നല്‍കിയിരിക്കുന്ന ''അന്‍പ് ദി ആങ്കര്‍'' എന്ന പേരില്‍ റിലീസ് ചെയ്ത ഈ വീഡിയോ ധനുഷ് അവതരിപ്പിക്കുന്ന അന്‍പ് എന്ന കഥാപാത്രത്തെ ഫോക്കസ് ചെയ്യുന്ന ഒരു പ്രോമോ ടീസറാണ്.

 

വടക്കന്‍ ചെന്നൈയുടെ സാമൂഹിക പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്നതാണ് പ്രമേയം. ശക്തമായ രാഷ്ട്രീയ ആംഗിളും ചിത്രം പറയുന്നുണ്ട്. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.

പൊല്ലാതവന്‍, ആടുകളം എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നത്. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News