• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വരുന്ന എപ്പിസോഡില്‍ അതിഥിയായി ടൊവിനോയും  എത്തുമോ? ഉപ്പും മുളകും കുടുംബത്തിനൊപ്പം ടൊവിനോ തോമസ്

By Web Desk    March 13, 2018   

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനോടൊപ്പം നില്‍ക്കുന്ന ഉപ്പും മുളകും ടീമിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായി നിരവധി പേരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. സന്തോഷത്തോടെയാണ് എല്ലാവരും ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടുള്ളത്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


അഞ്ഞൂറ് എപ്പിസോഡും കഴിഞ്ഞ് വിജയകരമായി ജൈത്രയാത്ര തുടരുന്ന പരിപാടിയുടെ വരുന്ന എപ്പിസോഡില്‍ അതിഥിയായി ടൊവിനോ എത്തുമോയെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണിയറപ്രവര്‍ത്തകരോ താരങ്ങളോ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ പരമ്പരയിലെ പ്രധാന താരങ്ങളില്‍ പലരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്സ്‌ക്രീനിലേക്കുള്ള അവസരമാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ചിത്രീകരണത്തിനിടയില്‍ ടൊവിനോ ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയതാവാമെന്ന തരത്തിലും ചര്‍ച്ചകളുണ്ട്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News