• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ക്ലിന്റിന്റെ അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

By Web Desk    February 14, 2017   

ഏഴു വയസ്സു മാത്രം പ്രായമുള്ളപ്പോൾ ലോകത്തോടു വിട പറഞ്ഞ അത്ഭുത പ്രതിഭ ക്ലിന്റിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ ക്ലിന്റിന്റെ അച്ഛനായി എത്തുന്നതിന്റെ ത്രില്ലിലാണ് ഉണ്ണി മുകുന്ദൻ. ഹരികുമാർ സംവിധാനം ചെയ്ത് കെ വി മോഹൻ കുമാർ തിരക്കഥയെഴുതുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി ഒരാഴ്ച്ച പിന്നിടുന്ന സാഹചര്യത്തിൽ തന്റെ സന്തോഷം പങ്കു വക്കുകയാണ് ഉണ്ണി മുകുന്ദൻ. “ ക്ലിന്റ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 41 വയസ്സാകുമായിരുന്നു. ക്ലിന്റിന്റെ കഴിവിനെക്കുറിച്ച് ഒരുപാട് കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. അവന്റെ അതിശയകരമായ ജീവിതത്തെ നോക്കിക്കാണുന്നതിനുള്ള ഒരു ജാലകമാണ് എനിക്കീ ചിത്രം. ക്ലിന്റിൽ അഭിനയിക്കാൻ ഹരികുമാർ എന്നെ തിരഞ്ഞെടുത്തതിൽ ഒരു പാടു സന്തോഷമുണ്ട്. ഈ സിനിമ ക്ലിന്റിന്റെ ജീവിതത്തിനോട് നീതി പുലർത്തുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. നിങ്ങൾ എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…” ഉണ്ണി മുകുന്ദൻ ഫേസ് ബുക്കിൽ കുറിച്ചു.

തൃശ്ശൂർ സ്വദേശി അലോകാണ് ചിത്രത്തിൽ ക്ലിന്റിന്റെ വേഷം ചെയ്യുന്നത്. റിമ കല്ലിങ്കൽ ക്ലിന്റിന്റെ അമ്മയുടെ വേഷം ചെയ്യും. സലിം കുമാർ, കെ പി എ സി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇവർക്കു പുറമെ ബാലതാരങ്ങളായ അക്ഷര, രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. യഥാർഥ ക്ലിന്റിന്റെ മാതാപിതാക്കളായ മുല്ലപ്പറമ്പിൽ തോമസ് ജോസഫും ചിന്നമ്മയും ചിത്രത്തിൽ അവരായിത്തന്നെ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ടും കലാ സംവിധാനം നേമം പുഷ്പരാജും നിർവ്വഹിക്കുന്നു. പ്രഭാ വർമ്മയുടെ വരികൾക്ക് ഇളയ രാജ ഈണം പകർന്ന ഗാനങ്ങളാണ് ചിത്രത്തിലേത്. ചമയം പട്ടണം റഷീദും വസ്ത്രാലങ്കാരം സമീറ സനീഷുമാണ് കൈകാര്യം ചെയ്യുന്നത്. ആറു വയസ്സ് പതിനൊന്നു മാസം പ്രായമുള്ളപ്പോൾ വൃക്ക തകരാറിനെ തുടർന്നാണ് ക്ലിന്റ് മരണപ്പെട്ടത്. 30000 ത്തോളം പെയ്ന്റിങ്ങുകളാണ് ഈ പ്രായത്തിനിടെ ക്ലിന്റ് വരച്ചത്. 2014 സെപ്റ്റംബറിലാണ് ഹരികുമാർ ചിത്രം ആദ്യമായി അനൗൺസ് ചെയ്തത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News