• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ഉറി  ഭീകരാക്രമണത്തെ പ്രമേയമാക്കി ചിത്രം  എത്തുന്നു; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

By Web Desk    September 28, 2018   

കശ്മീരിലെ ഉറിയില്‍  സൈനിക ക്യാംപിനു നേരെ ഉണ്ടായ ഭീകരാക്രമണം സിനിമയാകുന്നു. നവാഗതനായ ആദിത്യ ധര്‍  തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഉറി'  എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ എത്തുന്നു. യാമി ഗൗതം, കൃതി എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം അടുത്തവര്‍ഷം ജനുവരി 11ന് തിയറ്ററുകളിലെത്തും.

 

2016 സെപ്റ്റംബര്‍ 28 ന് പാക് അധീന കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അന്നു സൈനിക ക്യാംപില്‍ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുന്‍പാണ് പഠാന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും.

എന്നാല്‍ മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യന്‍ 'പ്രതികാരത്തില്‍' കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു. മിന്നലാക്രമണം കഴിഞ്ഞുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വെല്ലുവിളിയേറിയതെന്നു പിന്നീട് കമാന്‍ഡോ സംഘം വ്യക്തമാക്കിയിട്ടുണ്ട്. മടക്കവഴിയില്‍ തുറസ്സായ 60 മീറ്റര്‍ ഭാഗത്ത് ഇഴഞ്ഞുനീങ്ങേണ്ടിവന്നു. സെപ്റ്റംബര്‍28ന് അര്‍ധരാത്രി ആരംഭിച്ച്‌ 29നു രാവിലെ ഒന്‍പതോടെ ബേസ് ക്യാംപിലേക്ക് കമാന്‍ഡോസ് എത്തിയതോടെ ദൗത്യം സമ്ബൂര്‍ണ വിജയം

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News