• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശശികലയുടെ വിധിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് താരങ്ങൾ

By Web Desk    February 14, 2017   

അനധികൃത സ്വത്തു സമ്പാദന കേസിൽ ശശികലയ്ക്കെതിരെ കോടതി വിധി വന്നിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷം പങ്കു വയ്ക്കുകയാണ് തമിഴ് താരങ്ങൾ. ശശികലയ്ക്ക് നാലു വർഷം തടവും 10 കോടി രൂപ പിഴയുമാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇവർ തങ്ങളുടെ ആഹ്ളാദവും അഭിപ്രായം അറിയിച്ചിരിക്കുന്നത്.

തമിഴ്നാട് ഇപ്പോഴാണ് സുരക്ഷിതമായതെന്ന് നടി ഖുശ്ബു പറഞ്ഞു. “ദുരന്തത്തിന്റെ കറുത്ത യുഗം അവസാനിച്ചതായി കരുതാം. തമിഴ് മക്കൾക്ക് ഈ ദിനത്തിൽ ലഭിച്ച ഏറ്റവും നല്ല വലന്റൈൻ സമ്മാനമാണ് ഈ കോടതി വിധി. ജനങ്ങൾക്ക് ഇനി ഭയമില്ലാതെ ജീവിക്കാം” ഖുശ്ബു പറഞ്ഞു.

As a citizen of Tamilnadu I am relieved n happy that my state is safe..a dark era which was threatening 2 spell a gloom of disaster is over.

— khushbusundar (@khushsundar) February 14, 2017

അഴിമതിക്ക് ശശികലയ്ക്കു ശിക്ഷ വിധിക്കപ്പെട്ടു. എന്നാൽ അഴിമതിക്കു മാത്രമല്ല അമ്മയുടെ മരണത്തിനും ശശികല മറുപടി പറയണമെന്നാണ് ഗൗതമി അഭിപ്രായപ്പെട്ടത്. ഈ രണ്ട് കേസ്സിനും ഒരേ ശിക്ഷ നൽകിയാൽ പോരെന്നും ഗൗതമി പറഞ്ഞു.

#sasikala has been convicted for corruption. She has to answer for #Amma death also Both cases don't carry equal sentencing #JusticeForAmma

— Gautami (@gautamitads) February 14, 2017

“ഇത് ഒരു അവസാനമല്ല, രാഷ്ട്രീയ ശുദ്ധീകരണം ആരംഭിച്ചിട്ടേയുള്ളു. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.” പ്രകാശ് രാജ് പറഞ്ഞു.

#judgement #TnPolitics ..this is not the end. Cleansing actually has just begun. Miles ...to go ..

— Prakash Raj (@prakashraaj) February 14, 2017

I would like to see our acting CM go to his office today & set an example for all MLAs to commence work. People b4 politics.

— arvind swami (@thearvindswami) February 14, 2017

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News