• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുവർണ്ണ ക്ഷേത്രത്തിൽ മകൻ അബ്രാമിനൊപ്പം ഷാരുഖ്

By Web Desk    February 1, 2017   

പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഷാരുഖ് ഖാൻ സന്ദർശനം നടത്തി. മകൻ അബ്രാമിനൊപ്പമാണ് എസ് ആർ കെ എത്തിയത്. ഏറ്റവും പുതിയ ചിത്രം റയീസിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് ഷാരുഖ്. ഈ അവസരത്തിലാണ് താരം ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ ഷാരുഖ് തന്നെ ട്വിറ്ററിലൂടെ പിന്നീട് പങ്കു വെച്ചു. “ ദർബാർ സാഹിബിന്റെ സമീപത്ത് ശാന്തിയും സ്നേഹവും എല്ലാം വളരെ സുന്ദരമായ ഒരു അനുഭവമാണ്”, ഷാരുഖ് ട്വിറ്ററിൽ കുറിച്ചു.

At the Sri Darbar Sahib. Peace and love and all feelings beautiful. Thank u Amritsar. pic.twitter.com/gB53l1HJvK

— Shah Rukh Khan (@iamsrk) January 31, 2017

അബ്രാമിനൊപ്പം തൊഴുതു നിൽക്കുന്ന ചിത്രമാണ് ട്വിറ്ററിലൂടെ പങ്കു വെച്ചത്. എസ് ആർ കെയോടൊപ്പം ആരാധകർ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളതും ഇളയ മകനായ അബ്രാമിനെയാണ്. അതിനാൽ തന്നെ അബ്രാമിനും കാമറക്കണ്ണുകൾ പരിചിതമാണ്. ഇരുവരും പ്രാർഥിക്കുന്നതും ഷാരുഖ് മകന് പ്രസാദം നൽകുന്നതുമായ ചിത്രങ്ങൾ പിന്നീട് മാധ്യമങ്ങളിലൂടെ പ്രചരിച്ചു. റയീസ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഷാരുഖിനും മകനുമൊപ്പം ക്ഷേത്ര സന്ദർശനത്തിനുണ്ടായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News