• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
04:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗായിക സിത്താര കൃഷ്ണകുമാര്‍ സംഗീത സംവിധാനം ചെയ്ത് പാടിയ ഉടലാഴത്തിലെ ഗാനം റിലീസ് ചെയ്തു

By Web Desk    March 10, 2018   

സിത്താര കൃഷ്ണകുമാര്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ഉടലാഴത്തിലെ ഗാനം റിലീസ് ചെയ്തു. 'മേടസൂര്യന്റെ' എന്ന് തുടങ്ങുന്ന ഈ ഗാനം സിത്താരയും മിഥുന്‍ ജയരാജും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിത്താര തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ രചിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണന്‍ ആവളയാണ്.  

ഉണ്ണികൃഷ്ണന്‍ ആവള കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'ഉടലാഴം'ത്തില്‍ മണി, രമ്യ വത്സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, അബു വളയംകുളം, നിലംബൂര്‍ ആയിഷ, രാജീവന്‍ വെല്ലൂര്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്.  പിന്നണി ഗായകരായ സിത്താര കൃഷ്ണകുമാറും മിഥുന്‍ ജയരാജും സംഗീത സംവിധാനത്തില്‍ ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണിത്. മുഹമ്മദ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി  ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. ഡോ. മനോജ് കെ.ടി., ഡോ. രാജേഷ് കുമാര്‍, ഡോ. സജീഷ് എം എന്നിവരാണ് ഡോക്ടേഴ്സ് ഡിലെമയുടെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News