• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരു പരിപാടിയില്‍ വച്ച് തനിക്കും അപരിചിതനായ ഒരാളില്‍ നിന്നും മോശമായ അനുഭവം ഉണ്ടായി :  തുറന്നു പറച്ചിലുമായി ചിന്മയി 

By Web Desk    March 13, 2018   

സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ് ഗായിക ചിന്മയി. ഇത്തവണ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നേരിടുന്ന ലൈംഗികാതിക്രമത്തിനെതിരെയാണ് ചിന്മയി രംഗത്തെത്തിയത്. ഒരു പരിപാടിയില്‍ വച്ച് തനിക്കും അപരിചിതനായ ഒരാളില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതായും ചിന്മയി ട്വീറ്റ് ചെയ്തു. ഈ അനുഭവം താന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നെന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ചിന്മയി പറഞ്ഞു.

സ്വന്തം അച്ഛനില്‍ നിന്നും, സഹയാത്രികരില്‍ നിന്നും കുടുംബത്തില്‍ നിന്നും എല്ലാവരും ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ കൂടെയുള്ളവര്‍ ആരും വിശ്വസിക്കില്ലെന്നു പേടിച്ച് ഈ അനുഭവങ്ങള്‍ തുറന്നുപറയാന്‍ ആരും തയ്യാറാകാറില്ല. പെണ്‍കുട്ടികളെ കേള്‍ക്കാന്‍ ചിലപ്പോള്‍ ആരെങ്കിലും ഉണ്ടാകുമെന്നും, ആണ്‍കുട്ടികള്‍ പറയുന്നതാണ് ആരും കേള്‍ക്കാത്തതെന്നും ചിന്മയി പറഞ്ഞു.അതുകൊണ്ടുതന്നെ ആണ്‍കുട്ടികള്‍ക്കുനേരേയുള്ള ചൂഷണങ്ങളെ കുറിച്ച് ആരും പുറത്തറിയാറില്ല. അപ്രതീക്ഷിതമായി നമുക്കുനേരേ കൈകള്‍ നീളുമ്പോള്‍ പെട്ടെന്ന നമ്മള്‍ പകച്ചുപോകുമെന്നും ചിന്‍മയി പറഞ്ഞു. പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും അവര്‍ക്കുനേരേയുള്ള ആക്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ചിന്മയി അഭിപ്രായപ്പെട്ടു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News