• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിജയ്‌യുടെ 'സര്‍ക്കാരിനായ്‌  അണിനിരന്ന് സോഷ്യല്‍ മീഡിയയും സിനിമാലോകവും

By Web Desk    November 9, 2018   
sarkkar

രാഷ്ട്രീയ  സൂചനകള്‍ ഉള്ള രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ വിജയ് ചിത്രം സര്‍ക്കാരിനെതിരെ പ്രതിഷേധം.  ഭീകരവാദത്തിന് സമമാണ് ചിത്രമെന്നും ചിത്രത്തില്‍ അപമാനകരമായ രംഗങ്ങളുണ്ടെന്നും വിജയ് ഭീകരവാദിയാണെന്നും വരെ തമിഴ്നാട് രാഷ്ട്രീയ നേതൃത്വം ആരോപിച്ചിരിക്കുകയാണ്. സംവിധായകന്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യുന്നതിനായി നീക്കം നടത്തുകയും ചെയ്തു.

ഇപ്പോഴിതാ സിനിമയ്ക്കെതിരെ നില്ക്കുന്നവര്‍ക്കെതിരെ  അണി ചേര്‍ന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയയും സിനിമാലോകവും. കമല്‍ഹാസനും വിശാലും തമിഴ് സിനിമാരംഗത്തെ പ്രമുഖരും തമിഴ്നാട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. കലയെ ഹിംസ കൊണ്ട് നേരിടുന്നത് തങ്ങള്‍ക്കെന്തോ ഒളിക്കാനുണ്ടെന്ന കാര്യമാണ് വ്യക്തമാക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുണ്ട്. പീപ്പിള്‍ഫേവ് സര്‍ക്കാര്‍ എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയ അണിചേരുന്നത്.

ചിത്രം സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നായിരുന്നു വിശാലിന്റെ ട്വീറ്റ്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നായിരുന്നു രജനികാന്തും അഭിപ്രായപ്പെട്ടത്. ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനികാന്ത് പറഞ്ഞു.

Tags: sarkkar
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News