• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അവരുടെ തീരുമാനത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ട്; എങ്കിലും പ്രിയങ്ക ചെയ്തത് ശരിയായില്ല 

By Web Desk    July 30, 2018   
priyanka-nick

ബോളിവുഡിലും ഹോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. അടുത്ത കാലത്തായി  പ്രിയങ്കയുടെയും  അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും പ്രണയ വാര്‍ത്തയാണ്  ഹോളിവുഡിലെ ചര്‍ച്ച. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായുള്ള  റിപ്പോര്‍ട്ടുകളും   ശക്തമാവുകയാണ്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ഭാരതില്‍ നിന്നും പ്രിയങ്ക പിന്മാറിയതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ശക്തമാകുന്നത്.

സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയില്‍ നിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുളള കാരണവും സംവിധായകന്‍ വ്യക്തമാക്കി.

'ഭാരത് സിനിമയില്‍ ഇനി പ്രിയങ്ക ഉണ്ടാവില്ല. അതിന്റെ കാരണം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒടുക്കം അവര്‍ ആ തീരുമാനം പറഞ്ഞു. അവരുടെ തീരുമാനത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതിയായ സന്തോഷമുണ്ട്. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു'. അലി അബ്ബാസ് ട്വീറ്റ് ചെയ്തു.

സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് വിവാഹ വാര്‍ത്തകള്‍ സത്യമാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക ഞങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ്. ഒരു മുന്നറിയിപ്പും നല്‍കാതെ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ല- നിഖില്‍ പറഞ്ഞു.

അമേരിക്കയിലെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നികും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിറങ്ങിത്തുടങ്ങിയിരുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News