• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തി പ്രേതം 2 ട്രെയ്‌ലർ 

By Web Desk    November 7, 2018   
pretham 2

പ്രേക്ഷകരെ ആകാംക്ഷയുടെയും  ഭീതിയുടെയും മുൾമുനയിൽ നിർത്തി  ജയസൂര്യ- രഞ്ജിത് ശങ്കര്‍ ചിത്രം പ്രേതം ടുവിന്റെ ട്രെയിലര്‍.   ഡോണ്‍ ബോസ്‌കോ എന്ന മനശാസ്ത്രജ്ഞനായുള്ള ജയസൂര്യയുടെ കഥാപാത്രമായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്.   വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ  മുന്നോട്ട് പോകുന്നത്.  

ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ ചിത്രം  ഒന്നാം  ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്ന് മുമ്പ് രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിരയാണ് ആദ്യഭാഗത്തില്‍ അണിനിരന്നത്.

രണ്ടാം ഭാഗത്തില്‍ ‘ക്വീന്‍’ ഫെയിം സാനിയയും  ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റര്‍ വി. സാജന്‍. ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News