• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:14 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രേമസൂത്രത്തിലെ രണ്ടാം ഗാനവും പുറത്തിറങ്ങി

By Web Desk    May 10, 2018   

പ്രേമസൂത്രത്തിലെ എന്നുള്ളില്‍ പ്രേമമുണ്ടാകണമെന്ന ആദ്യഗാനം ഇരുകൈയ്യും നീട്ടിയാണ് കുട്ടികളടക്കമുള്ള പ്രേക്ഷകര്‍ സ്വീകരിച്ചത്. സ്‌കൂള്‍ ജീവിതത്തിലേക്കും പ്രണയത്തിലേക്കുമുളള തിരിച്ചുപോക്കായിരുന്നു ആദ്യ ഗാനം. ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ഗൃഹാതുരത്വം തുളുമ്പുന്ന സ്‌കൂള്‍ പ്രണയത്തിന്റെ ഗാനം. 

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. ഗോപി സുന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തിലെ'മധുവിലും മധുരമായ്' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവന്നത്.

കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍വിനോദ്, ധര്‍മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍ കരമന, വിഷ്ണുഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോഡേവിഡ്, കുഞ്ഞൂട്ടി, ചേതന്‍, ലിജോമോള്‍, അനുമോള്‍, അഞ്ജലി ഉപാസന, നീരജ, മറിമായം മഞ്ജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.

അശോകന്‍ ചെരുവിലിന്റെ ചെറുകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ജിജു അശോകന്‍ തന്നെയാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News