• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാഹസിക വഴികള്‍ താണ്ടി കൊച്ചുണ്ണി

By Web Desk    October 13, 2018   
kochunni

വിജയക്കുതിപ്പുമായി നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ മുന്നേറുകയാണ്.  ബിഗ് സ്‌ക്രീനില്‍ ആവേശം വിതറുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍  കൊച്ചുണ്ണിക്ക് പിന്നില്‍ വലിയ കഷ്ടപ്പാടിന്റെ അണിയറക്കഥകളാണുള്ളത്.  കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി നിവിന് സാഹസികമായ പല കാര്യങ്ങളും ചെയ്യേണ്ടി വന്നു. മണിരത്നത്തിന്റെയുള്‍പ്പെടെയുള്ള സിനിമാ ഓഫറുകള്‍ പോലും മാറ്റി വെച്ചാണ് കേരളത്തിന്റെ റോബിന്‍ഹുഡായി നടന്‍ അവതരിച്ചത്.

നിവിന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്രയും സാഹസികമായി ചിത്രീകരിക്കുന്ന ഒരു സിനിമ. സിനിമയ്ക്കായി കളരിയും കുതിര സവാരിയും പഠിക്കേണ്ടി വന്നതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. 'സാധാരണ സിനിമയുടെ ചിത്രീകരണത്തിനായി ഒരു കുതിരയെ ഇണക്കിയെടുത്ത് അവന്റെ പുറത്തായിരിക്കും ചിത്രീകരണം നടത്തുക. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍ ഇടയ്ക്കിടെ മാറ്റുന്നതിനാല്‍ എല്ലാ സ്ഥലങ്ങളിലേക്കും കുതിരയെ കൊണ്ടുപോകാന്‍ സാധിക്കില്ല. അതിനാല്‍ ഓരോ സ്ഥലങ്ങളിലും പുതിയ കുതിര ആയിരിക്കും ഉണ്ടാവുക. അതിനാല്‍ കുതിര സവാരിക്കിടെ പലപ്പോഴും കുതിരകള്‍ കുടഞ്ഞെറിഞ്ഞിട്ടുവരെയുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.

അതേസമയം ശ്രീലങ്കയിലും മംഗളൂരുവിലുമുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയ്ക്ക് പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലെത്തിയതിനൊപ്പം ഒക്ടോബര്‍ പതിനൊന്നിന് തന്നെ ലോകത്ത് എല്ലായിടത്തുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ജിസിസി യില്‍ നിന്നും കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള ആദ്യദിന കളക്ഷന്‍ റിപ്പോര്‍്ട്ട കൂടി വന്നാല്‍ കൊച്ചുണ്ണി നൂറ് ശതമാനം വിജയമാണെന്നുള്ളത് വ്യക്തമാവും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News