• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഝാന്‍സി റാണിയുടെ കഥ പറയുന്ന ചിത്രം; ധീരവനിതയായ് കങ്കണയുടെ വരവ്,  മണികര്‍ണ്ണികയുടെ ടീസര്‍ കണ്ടത് ഒരു കോടിയിലധികം പേര്‍ 

By Web Desk    October 4, 2018   

ധീരവനിത ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണ്ണികയുടെ ടീസര്‍ ഇതിനോടകം കണ്ടത് ഒരു കോടിയിലേറെ പേര്‍. കങ്കണ റണാവത്ത് ഝാന്‍സി റാണിയായ് വേഷമിടുന്ന ചിത്രം  റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബര്‍ ഒന്നിന് യൂട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ ഇതിനകം ഒരു കോടിയില്‍പ്പരം ആളുകള്‍ കണ്ടു കഴിഞ്ഞു. രണ്ടുമിനിട്ടാണ് ടീസറിന്റെ ദൈര്‍ഘ്യം.

 

ചിത്രം ജനുവരി 25 റിപ്പബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. താന്തിയാ തോപിയായി അതുല്‍ കുല്‍ക്കര്‍ണിയും സദാശിവിന്റെ വേഷത്തില്‍ സോനു സൂഡും ജല്‍കരാബിയായി അങ്കിത ലോഹന്‍ഡേയും ചിത്രത്തില്‍ വേഷമിടുന്നു.

റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ബ്രാഹ്മണ സഭ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയുടെ ചിത്രീകരണം തടസ്സപ്പെടുത്തുകയും. പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപിക്കപെടുന്നതു പോലെയുള്ള കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലില്ലെന്ന നിര്‍മ്മാതാവ് കമല്‍ ജെയിന്റെ ഉറപ്പാണ് പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറാന്‍ കാരണം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News