• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പ്രേക്ഷകരെ ആകാംഷാഭരിതരാക്കി ലില്ലിയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത് 

By Web Desk    September 27, 2018   

'ലില്ലി' യുടെ രണ്ടാമത്തെ ട്രെയ്ലര്‍ പുറത്തിറക്കി. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ ഇ 4 എന്റര്‍ടൈന്‍മെന്റിന്റെ പിന്തുണയോടെയാണ്  ഒരുക്കുന്നത്.

സിനിമ ലോകത്തേക്ക് യുവ തലമുറയെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇ 4 എന്റര്‍ടൈന്‍മെന്റ് ലില്ലി എന്ന ചിത്രത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്റെയും അതില്‍നിന്നുളള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്.

 

അഭിനയരംഗത്തും ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലും എല്ലാം പ്രധാനമായും പുതുമുഖങ്ങളാണുള്ളത്. സംവിധയകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്യന്‍ കൃഷ്ണമേനോന്‍, സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

ശ്രീരാജ് രവീന്ദ്രണന്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്‌റയിലും ,ദി ഗ്രേറ്റ് ഫാദറിലും സംഗീതമൊരുക്കിയ സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News