• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MARCH 2018
TUESDAY
10:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലിബർട്ടി ബഷീർ തിയറ്റർ പൊളിച്ച് ഷോപ്പിങ്ങ് കോംപ്ലക്സ് പണിയുന്നു

By Web Desk    February 13, 2017   

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ തന്റെ തലശ്ശേരിയിലെ തിയറ്റർ കോംപ്ലക്സ് പൊളിച്ച് ഷോപ്പിങ്ങ് മാൾ പണിയാൻ ഒരുങ്ങുന്നു. പുതിയ സിനിമാ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുമായുള്ള എതിർപ്പുകളെ തുടർന്ന് ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകൾക്ക് പുതിയ സിനിമകളൊന്നും ലഭിക്കാത്തതു മൂലമാണ് ഈ നിക്കം.

ഒരു മാസത്തോളം സിനിമ റിലീസുകൾ വൈകിപ്പിച്ച് സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സമരത്തിന് ചുക്കാൻ പിടിച്ച ആളായിരുന്നു ലിബർട്ടി ബഷീർ. സമരം നീണ്ടു പോകുന്ന അവസരത്തിൽ ഫെഡറേഷനെ പിളർത്തി നടൻ ദിലീപിന്റെ നേതൃതത്തിൽ “ഫിയോക്” എന്ന പുതിയ സംഘടന നിലവിൽ വന്നു. ഇതോടെ പ്രതിസന്ധി തീരുകയും റിലീസ് വൈകിയിരുന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളിലെത്തുകയും ചെയ്തു. എന്നാൽ തലശ്ശേരിയിലെ ലിബർട്ടി ബഷീറിന്റെ തിയറ്റർ സമുച്ചയത്തിലേക്ക് പുതിയ ചിത്രങ്ങളൊന്നും തന്നെ റിലീസിനെത്തിയില്ല. “ പുതിയ സംഘടനയിൽ ചേർന്നാൽ മാത്രമേ സിനിമ റിലീസുകൾ നൽകൂ എന്നതാണ് ഫിയോകിന്റെ നേതാക്കൾ പറയുന്നത്. അതിനു ഞാൻ ഒരുക്കമല്ല. ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കും. പുതിയ ചിത്രങ്ങൾ പ്രദർശനത്തിനെത്താത്തത് യാതൊരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല” ലിബർട്ടി ബഷീർ പറഞ്ഞു.

തലശ്ശേരിയിലെ ബഷീറിന്റെ തിയറ്റർ സമുച്ചയത്തിൽ അഞ്ചു സ്ക്രീനുകളാണുള്ളത്. ഇവിടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നത് അന്യ ഭാഷാ ചിത്രങ്ങളും സി ക്ലാസ് സിനിമകളുമാണ്. “ഇവിടെ മൊത്തം അൻപതു ജോലിക്കാരുണ്ട്. അവരുടെ ജീവിത വരുമാനം ഇതു മാത്രമാണ്. അതിനാലാണ് ഇത്തരം സിനിമകൾ ഇവിടെ പ്രദർശിപ്പിക്കാൻ താൻ നിർബന്ധിതനായത്. ലിബർട്ടി ബഷീർ പറഞ്ഞു. പതിമൂന്നാം പക്കം പാർക്കാം, സീക്രട്ട് ഗേൾസ് 009, പൊല്ലാത്തവൾ എന്നീ ചിത്രങ്ങളാണ് ഇവിടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. എന്നാൽ ഈ അവസ്ഥ അധികം തുടരാതെ തിയറ്റർ ഇടിച്ചു തകർത്ത് ഷോപ്പിങ്ങ് കോംപ്ലക്സ് പണിയാനാണു തീരുമാനമെന്ന് ബഷീർ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News