• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   കായംകുളം കൊച്ചുണ്ണിയിലെ വീഡിയോ ഗാനം പുറത്ത്

By Web Desk    October 15, 2018   
kayamkulam

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.  കേരളത്തിന്റെ റോബിന്‍ ഹുഡായി എത്തിയ  നിവിന്‍ പോളിയ്ക്ക് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.  ഇതിനിടെ മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന 'ണജണ നാദം തിരയടി താളം' എന്ന് തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിനായി നിവിന്‍ കടന്നു പോയ ശാരീരിക പരിശ്രമത്തിന്റെ ഉദാഹരണങ്ങള്‍ വ്യക്തമാണ്.

 

മോഹന്‍ലാലിന്റെ കഥാപാത്രമായ ഇത്തിക്കര പക്കി നിവിന്റെ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അഭ്യാസ മുറകള്‍ പഠിപ്പിക്കുന്നതാണ് ഗാനത്തിലെ രംഗങ്ങള്‍. മോഹന്‍ലാലിന്റെയും നിവിന്‍ പോളിയുടെ ഗംഭീര പ്രകടനമാണ് ഗാനത്തില്‍ കാണാന്‍ കഴിയുന്നത്. ബിഗ് സ്‌ക്രീനില്‍ ആവേശം വിതറുന്ന കൊച്ചുണ്ണിക്ക് പിന്നില്‍ വലിയ കഷ്ടപ്പാടുണ്ട് എന്ന് വെളിവാക്കുന്നതാണ് ഈ ഗാന രംഗങ്ങള്‍. റഫീഡ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നതും ഗോപി സുന്ദറാണ്. ഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News