• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജൂഹിയെ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നു; എന്നാല്‍ അതിനുള്ള  യോഗ്യതയില്ലെന്നായിരുന്നു അച്ഛന്റെ മറുപടി; വെളിപ്പെടുത്തലുമായ് സല്‍മാന്‍

By Web Desk    July 23, 2018   
juhi-salman

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ എലിജിബിള്‍ ബാച്ചിലര്‍ എന്നാണ് പലരും വിശേഷിപ്പിക്കാറ്. ഐശ്വര്യ റായ്, കത്രിന കൈഫ് തുടങ്ങി നിരവധി നായികമാരുടെ കാമുകനായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സല്‍മാന്‍ ഖാന്റെ മനസ് യഥാര്‍ത്ഥത്തില്‍ കവര്‍ന്ന ഒരു സുന്ദരിയുണ്ടായിരുന്നു. ഇപ്പോള്‍ അതാരാണെന്നുള്ള വെളിപ്പെടുത്തലുമായ് എത്തിയിരിക്കുകയാണ് സല്‍മാന്‍. മറ്റാരുമല്ല  ബോളിവുഡിനെപ്പോലെ മലയാളികള്‍ക്കും പ്രിയങ്കരിയായ ജൂഹി ചൗള തന്നെ. ജൂഹിയെ വിവാഹം ചെയ്യാന്‍ താന്‍ ഒരുപാടു ആഗ്രഹിച്ചിരുന്നതായി സല്‍മാന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജൂഹിയോട് തനിക്കുണ്ടായിരുന്ന ഇഷ്ടം തുറന്നു പറയുന്ന സല്‍മാന്റെ പണ്ടത്തെ ഒരു ചാറ്റ് ഷോയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും 'നോ' എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്ന് സല്‍മാന്‍ പറയുന്നു.

പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയില്‍ പോലും ഒന്നിക്കാത്തതിന്റെ കാരണവും സല്‍മാന്‍ വെളിപ്പെടുത്തി. ജൂഹി തന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നായിരുന്നു സല്‍മാന്റെ പ്രതികരണം. ദീവാനാ മസ്താന എന്ന ചിത്രത്തില്‍ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. 1995ലാണ് വ്യവസായിയായ ജയ് മെഹ്തയെ ജൂഹി വിവാഹം ചെയ്യുന്നത്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് ജൂഹി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News