• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടുമെത്തുന്നു; ജെല്ലിക്കെട്ടുമായ് 

By Web Desk    November 2, 2018   
jellikkettu

അങ്കമാലി ഡയറീസിന് പുതിയ ചിത്രവുമായ് ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടുമെത്തുന്നു. ജെല്ലിക്കെട്ടെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ആന്റണി വര്‍ഗീസ് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്നതാണ്. ആന്റണിക്കൊപ്പം വിനായകനും സാബുമോന്‍ അബുസമദും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

 ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായ് ഒരു പോത്തുണ്ട്. ചിത്രത്തില്‍  ഒരു പോത്തും കുറേ മനുഷ്യരുമാണ് അഭിനയിക്കുക  എന്ന് ലിജോ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.  ഒ. തോമസ് പണിക്കര്‍ നിര്‍മ്മാണം. എഡിറ്റിങ് ദീപു ജോസഫ്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ.

അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിന്റെയും ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍. വിനായകനെ നായകനാക്കി പോത്ത് എന്ന സിനിമ സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുടേതാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News