• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ചലച്ചിത്രമേള സ്വന്തം നിലയ്ക്ക് നടത്തുമെന്ന് ചലച്ചിത്ര അക്കാദമി; ആവശ്യമായ പണം സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തും

By Web Desk    September 28, 2018   
IFFK

കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) സ്വന്തം നിലയ്ക്ക് നടത്തുമെന്ന് ചലച്ചിത്ര അക്കാദമി. അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് മേള അക്കാദമി സ്വന്തമായി നടത്തുമെന്ന് അറിയിച്ചത്. നടത്തിപ്പിന് ആവശ്യമായ പണം സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തും. ഒപ്പം ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും എന്നിവയാണ് തീരുമാനം. 

ആറരക്കോടി മുതല്‍ മുടക്കിയാണ് കഴിഞ്ഞ തവണ ചലച്ചിത്രമേള നടത്തിയത്. എന്നാല്‍ ഇത്തവണ ചെലവ് മൂന്നരക്കോടിയില്‍ നിര്‍ത്താനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡെലിഗേറ്റ് ഫീസ് കൂട്ടുന്നതിലൂടെ രണ്ടരക്കോടിയെങ്കിലും സമാഹരിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍.

ഡിസംബര്‍ 7 മുതല്‍ 13 വരെ നടക്കുന്ന ചലച്ചിത്ര മേളയില്‍ വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കുകയും എഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ജൂറിയാക്കുമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News