• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തില്‍ ചരിത്രം സൃഷ്ടിച്ച് കേരളം; സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടി

By Web Desk    May 10, 2018   

സൂര്യയുടെ ക‍ഴുത്തിൽ ഇഷാൻ മിന്നുചാർത്തിയപ്പോൾ കേരളം ഇന്നുവരെ ദർശിക്കാത്ത വിവാഹത്തിനാണ് തലസ്ഥാനനഗരി സക്ഷ്യം വഹിച്ചത്. കേരള ചരിത്രത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ വിവാഹമായിരുന്നു അത്.ഹിന്ദുവായ സൂര്യയും ഇസ്ളാമായ ഇഷാനും സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവഹിതരായപ്പോൾ ഇരുവരുടേയും ബന്ധുക്കൾ സാക്ഷികളായി.

രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ക്ളബ്ബിലായിരുന്നു വിവാഹം.സംഗീതത്തിന്റെ അകമ്പടിയോടെ ഇരുവരും വേദിയിലേക്കെത്തിയപ്പോൾ ആർപ്പുവിളോടെ സ്വീകരണം.വേദിയിൽ എത്തിയ ഇരുവരും പരസ്പരം ഹാരമണിഞ്ഞു സ്വീകരിച്ചു.  പീന്നീട് കേരളം സാക്ഷ്യം വഹിച്ചത് ചരിത്രമുഹുർത്തത്തിന്. സൂര്യയുടെ ക‍ഴുത്തിൽ താലി ചാർത്തി ഇഷാൻ അവളെ സ്വന്തമാക്കി.

ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹതിരായത്.നേരത്തെ ഇരുവരും ലിംഗമാറ്റ ശസത്രക്രിയയ്ക്ക് വിധേയരായിരുന്നു.ഐ ഡി കാർഡുകളിൽ സൂര്യ സ്ത്രീയും,ഇഷാൻ പുരുഷനും ആയിരുന്നതിനാൽ നിയമവിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.ഇരു കുടുംബങ്ങളുടേയും പൂർണ്ണ സമ്മതവും വിവാഹത്തിന് ലഭിച്ചു.

33 കാരിയായ സൂര്യ 2014 ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി സ്ത്രീയായി മാറിയത്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് സൂര്യ. ട്രാൻസ്ജെൻഡർ ബോർഡംഗവുമാണ് ഇവർ.ഇഷാനാവട്ടെ, ട്രാൻസ്ജെൻഡർ ജസ്ററിസ് ബോർഡ് തിരുവനന്തപുരം ജില്ലാ സമിതി അംഗവും.

സമൂഹം തങ്ങളുടെ വിവാഹം അംഗീകരിക്കുമോ എന്നറിയില്ലെങ്കിലും,തങ്ങൾക്കും ഒരു ജീവിതം ഉണ്ടെന്നു അവർ മനസ്സിലാക്കണെമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.തങ്ങളുടെ വിവാഹം ഇന്ത്യയിലെ തന്നെ ട്രാൻസ്ജെൻഡർ സമൂഹത്തിന് മാത്യകയാകുമെന്ന പ്രതീക്ഷയിലാണ് ഇഷാനും,സൂര്യയും.ഇരുവരുടേയും സുഹൃത്തുക്കളും ബന്ധുക്കളും വിവാത്തിന് സാക്ഷികളായി.വിവാഹത്തോടനുബന്ധിച്ച് സൽക്കാരവും നടന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News