• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുസൃതിത്തരങ്ങളുമായ് മോഹന്‍ലാല്‍;   ഡ്രാമയുടെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത് 

By Web Desk    October 1, 2018   

്മോഹന്‍ലാല്‍ രഞ്ജിത് ടീമിന്റെ പുതിയ ചിത്രം ഡ്രാമയുടെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്. സിനിമയെക്കുറിച്ച് സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ- ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കങ്ങള്‍ ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇത്.

സെപ്റ്റംബറില്‍ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എന്നാല്‍ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് ഡേറ്റ് നവംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ കുസൃതികളും വികൃതിത്തരങ്ങളും നിറഞ്ഞതാകും സിനിമയെന്ന പ്രതീക്ഷ ഈ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ തന്നെ സംസാരിക്കുന്നുണ്ട്.

 ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രം ആയാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലറും അടുത്ത മാസം തന്നെ റിലീസ് ചെയ്യും. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്. ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News