• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദിലീപിന്റെ രാജി 'അമ്മ' ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്; രാജി വച്ചവരെ തിരിച്ചെടുക്കാം, നടിമാര്‍ അപേക്ഷ നല്‍കട്ടേയെന്ന്

By Web Desk    October 19, 2018   
dileep resingn

കൊച്ചി: ദിലീപിനോട് രാജി വയ്ക്കാന്‍ എഎംഎംഎ ആവശ്യപ്പെടുകയായിരുന്നുവെന്നും  അതനുരിച്ചാണ് നടന്‍ രാജി നല്‍കിയതെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിന്റെ രാജി സംഘടന അംഗീകരിച്ചു. എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനത്തിലെത്താന്‍ ഇത്ര  വൈകിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.   രാജിവെച്ചവരെ തിരിച്ചെടുക്കാന്‍ അപേക്ഷ നല്‍കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ഫോണ്‍ വിളിച്ച് ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും, അദ്ദേഹം നല്‍കിയ രാജി സംഘടന സ്വീകരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

'രാജി വെച്ചവരെ തിരിച്ചെടുക്കണമെന്ന് ഡബ്ല്യൂസിസിയുടെ ആവശ്യത്തില്‍ നടിമാര്‍ അപേക്ഷ നല്‍കി വീണ്ടും സംഘടനയില്‍ അംഗത്വം എടുക്കണം. ഡബ്ല്യൂസിസി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതില്‍ മോഹന്‍ലാല്‍ എന്ന വ്യക്തിക്ക തീരുമാനം എടുക്കാനാവില്ല. ഒരവസ്ഥയില്‍ അങ്ങനെയൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇത് തന്നെ ഏറെ വേദനപ്പെടുത്തി. ഇതില്‍ അമ്മയെന്ന സംഘടനയാണ് തീരുമാനമെടുക്കുന്നത്' മോഹന്‍ലാല്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News