• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഡേവിഡ് നൈനാനായി ചിയാന്‍ വിക്രമെത്തുന്നു !

By Web Desk    March 13, 2018   

 

ദി ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെന്നിന്ത്യന്‍ നടി സ്നേഹ, ബേബി അനിഘ, മാളവിക മോഹന്‍ എന്നിവര്‍ക്ക് പുറമേ ആര്യയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.തമിഴിലും തെലുങ്കിലുമായി ചിത്രമിപ്പോള്‍ റീമേക്കിനൊരുങ്ങുകയാണ്. 
 

തമിഴില്‍ ചിയാന്‍ വിക്രമും തെലുങ്കില്‍ വെങ്കിടേഷുമാണ് നായകരായെത്തുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയ ദ ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ വിജയം നേടിയിരുന്നു. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്.മികച്ച അഭിനേതാവെന്ന് പേരു കേട്ട ചിയാന്‍ വിക്രം തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. സാമിയുടെ രണ്ടാം ഭാഗത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ മേനോന്റെ ധ്രുവനച്ചത്തിരം, ആര്‍.എസ് വിമലിന്റെ മഹാവീര്‍ കര്‍ണ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാവും ദി ഗ്രേറ്റ് ഫാദറില്‍ വിക്രം എത്തുക എന്നാണ് സുചന.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News