• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകം കണ്ട ഏറ്റവും വലിയ തേപ്പന്‍: ആര്യയ്ക്ക് ട്രോളന്‍മാരുടെ വക സ്വീകരണം 

By Web Desk    April 21, 2018   

ഇന്ത്യയില്‍ ഇതുവരെ കാണാത്ത റിയാലിറ്റി ഷോയുമായിട്ടായിരുന്നു നടന്‍ ആര്യയുടെ വരവ്. ജീവിതപങ്കാളിയെ കണ്ടെത്താന്‍ വ്യത്യസ്ത തേടിയ ആര്യയ്ക്ക് ആദ്യം വലിയ കൈയടിയായിരുന്നു പക്ഷെ പിന്നീട് കിട്ടിയത് നല്ല കിടിലന്‍ ട്രോളും. 16 പേരുമായി ആരംഭിച്ച എങ്കെ വീട്ടു മാപ്പിളെ കുറഞ്ഞ ദിവസം കൊണ്ട് കേരളത്തിലും തമിഴ്നാട്ടിലും ജനപ്രിയ പരിപാടിയായി മാറി. കടുത്ത മത്സരങ്ങളിലൂടെ പലരും പുറത്തായി പോയെങ്കിലും അവസാനഘട്ട എലിമിനേഷനില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ആര്യ വിവാഹം കഴിക്കുന്നത് ആരെയായിരിക്കും എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അതില്‍ ആരെയും വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന നിലപാടിലേക്ക് താരം എത്തുകയായിരുന്നു.

ഇന്ത്യന്‍ സിനിമാ ലോകത്തില്‍ ഇതുവരെ ഇല്ലാത്ത വ്യത്യസ്ത തീരുമാനമായിരുന്നു ആര്യ എടുത്തത്. തമിഴിലും മലയാളത്തിലുമായി ജനപ്രീതി നേടാന്‍ പരിപാടിയ്ക്ക് കഴിഞ്ഞിരുന്നു. ഇതോടെ പരിപാടിയ്ക്കെതിരെ ഉണ്ടാവുന്ന വിമര്‍ശനങ്ങളും വിവാദങ്ങളും എങ്ങും തൊടാതെ പോവുകയായിരുന്നു. അവസാനം വരെ മലയാളിയായ സീതലക്ഷ്മി പരിപാടിയില്‍ ഉണ്ടായിരുന്നു. അതാണ് കേരളത്തിലും എങ്ക വീട്ടു മാപ്പിളൈ ശ്രദ്ധേയമായത്. ആര്യയുടെ തീരുമാനത്തെ പലരും അംഗീകരിച്ചെങ്കിലും അതില്‍ ആരെയെങ്കിലും ഒരാളെ ആര്യ വിവാഹം കഴിക്കണമെന്നായിരുന്നു പലരുടെയും അഭിപ്രായം.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News