• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം അരവിന്ദന്റെ അധിതികളിലെ ആദ്യ ഗാനം പുറത്തിറങ്ങി

By Web Desk    April 8, 2018   

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്ന  ചിത്രം 'അരവിന്ദന്റെ അതിഥികള്‍'ലെ ആദ്യ സോംഗ് വീഡിയോ റിലീസ് ചെയ്തു.'രാസാത്തി' എന്നുതുടങ്ങുന്ന ഗാനത്തിന് ഷാന്‍ റഹ്മാനാണ്  ഈണം പകര്‍ന്നിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടേതാണ് വരികള്‍. വിനീത് ശ്രീനിവാസനും ലിയ സൂസന്‍ വര്‍ഗീസുമാണ് ഗായകര്‍. റിലീസ് ചെയ്ത 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില ധികം വ്യൂസുകളാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, അജു വര്‍ഗ്ഗീസ്, സലിം കുമാര്‍, ഉര്‍വശി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത തുടങ്ങി നീണ്ട താരനിര തന്നെ എത്തുന്നുണ്ട്. രാജേഷ് രാഘവന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമും നിര്‍വഹിച്ചിരിക്കുന്നു. പതിയാര എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറുകളില്‍ പ്രദീപ് കുമാര്‍ പതിയാരയും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ചിത്രത്തിന്റെ  ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News