• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അരവിന്ദന്റെ അതിഥികളുടെ ഓഡിയോ ആല്‍ബം ഇന്ത്യന്‍ പ്രാദേശിക ഗാനങ്ങളുടെ പട്ടികയില്‍ ഒന്നാമത്

By Web Desk    April 14, 2018   

ശ്രീനിവാസന്‍ - വിനീത് ശ്രീനിവാസന്‍ ചിത്രം 'അരവിന്ദന്റെ അതിഥികളുടെ ഓഡിയോ ആല്‍ബം ഇന്ത്യന്‍ പ്രാദേശിക ഗാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഷാന്‍ റഹ്മാനാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഹരിനാരായണന്‍ ബി കെയും മനു മഞ്ജിത്തുമാണ്. വിനീത് ശ്രീനിവാസന്‍, ആന്‍ എമി, ലിയാ സൂസന്‍ വര്‍ഗീസ്, മേഘ ജോസ്‌കുട്ടി, മിഥുന്‍ ജയരാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു      

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രൈലെര്‍ ലോഞ്ചും കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, വിനീത് ശ്രീനിവാസന്‍ , ഷാന്‍ റഹ്മാന്‍, നിഖില വിമല്‍, അജു വര്‍ഗ്ഗീസ്, ഹരിനാരായണന്‍ ബി കെ, ആന്‍ എമി, ഗണേഷ് രാജ്, റോഷന്‍ മാത്യു, അരുണ്‍ കുരിയന്‍, വിശാഖ് നായര്‍, എന്നിവരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.    

എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളില്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, അജു വര്‍ഗ്ഗീസ്, സലിം കുമാര്‍, ഉര്‍വശി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത തുടങ്ങി വലിയ നിര തന്നെ അഭിനയിക്കുന്നുണ്ട്. ച രാജേഷ് രാഖന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമും നിര്‍വഹിച്ചിരിക്കുന്നു . പതിയാര എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറുകളില്‍ പ്രദീപ് കുമാര്‍ പതിയാരയും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News