• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ചെക്ക ചിവന്ത വാനം; പ്രേക്ഷക ശ്രദ്ധ നേടി അപ്പാനി ശരത്തും 

By Web Desk    September 29, 2018   
appany sarath

 ചെക്ക ചിവന്ത വാനത്തില്‍ പ്രേക്ഷക ശ്രദ്ധ നേടി  അപ്പാനി ശരത്തും. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുകയാണ് മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനം. വളരെ പ്രതീക്ഷയോടെ ഇന്നലെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. 

വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സാമി എന്നിങ്ങനെ കോളിവുഡിലെ മുന്‍നിരത്താരങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ യുവനടന്‍ അപ്പാനി ശരതും ചിത്രത്തില്‍  ചെറിയ വേഷത്തിലെത്തുന്നുണ്ട്. ചെറിയ കഥാപാത്രമായിരുന്നെങ്കില്‍ പ്രേക്ഷക  ശ്രദ്ധ നേടുന്ന പ്രകടനമാണ് അപ്പാനി ശരത് കാഴ്ച്ച വെച്ചത്.

വമ്പന്‍ താര നിരയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നതും മണി രത്‌നം ചിത്രത്തിന്റെ ഒരു ഭാഗം ആകാന്‍ കഴിഞ്ഞു എന്നതും തന്നെ സംബന്ധിച്ച് വലിയ കാര്യം ആണെന്ന് ശരത് തന്നെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തമിഴില്‍ ഓട്ടോ ശങ്കര്‍ എന്ന വെബ് സീരിസില്‍ ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുകയാണ് അപ്പാനി ശരത്. സണ്ടക്കോഴി 2 എന്ന വിശാല്‍ ചിത്രത്തിലും അപ്പാനി ശരത് അഭിനയിച്ചു കഴിഞ്ഞു. ആ ചിത്രം അടുത്ത മാസം പകുതിയോടെ തീയേറ്ററുകളില്‍ എത്തും.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News