• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് 

By Web Desk    October 31, 2018   
anvar rasheed

കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ഒരു തിരിച്ച് വരവിനൊരുങ്ങി തമിഴ് നടന്‍ ചിയാന്‍ വിക്രം.  അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്  വിക്രത്തിന്റെ തിരിച്ച് വരവ്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

അന്‍വര്‍ റഷീദ് ഒരുക്കാന്‍ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രത്തിന്റെ വരവെന്നാണ് സൂചന. 1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്. വിക്രം ഇപ്പോള്‍ രാജേഷ് എം സെല്‍വ ഒരുക്കുന്ന ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ ഇപ്പോള്‍ ചെയ്യുന്നത്. തന്റെ കരിയറില്‍ അന്‍വര്‍ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചര്‍ ഫിലിം ആണ് ട്രാന്‍സ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News