• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്മ-ഡബ്ള്യൂസിസി തര്‍ക്കങ്ങള്‍; എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് ചേര്‍ത്ത് അമ്മ

By Web Desk    October 19, 2018   
amma-wcc

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അമ്മ-ഡബ്ള്യൂസിസി തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേരുന്നത. യോഗം അടിയന്തരസാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്തതിനാല്‍ മുഴുവന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ല.

ഡെബ്ള്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതിനെ തുടര്‍ന്ന് അമ്മയുടെ ട്രഷറര്‍ ജഗദീഷും സെക്രട്ടറി സിദ്ദിഖും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് ചര്‍ച്ചയില്‍ ശ്രമങ്ങളുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട് ഷൂട്ടിംഗിലായതിനാല്‍ നടന്‍ സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡെബ്ള്യൂസിസി ഉന്നയിച്ച ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡെബ്ള്യൂസിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഇക്കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയറിനെതിരെ ഉന്നയിച്ച മീ ടൂ ആരോപണവും ചര്‍ച്ച ചെയ്തേക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News