• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമിത്ജിയുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്:  അല്‍പം വേദനയുണ്ടെന്നത് ഒഴിച്ചാല്‍ ആശങ്കപ്പെടാനായി ഒന്നുമില്ല; ജയാ ബച്ചന്‍

By Web Desk    March 13, 2018   

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും താരം സുരക്ഷിതനാണെന്നും ഭാര്യയും രാജ്യസഭാ എംപിയുമായ ജയാ ബച്ചന്‍ വ്യക്തമാക്കി.അമിത്ജിയുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്. അല്‍പം വേദനയുണ്ടെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ആശങ്കപ്പെടാനായി ഒന്നുമില്ല, ജയാബച്ചന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. നേരത്തെ ശാരീരികമായ ബുദ്ധിമുട്ടുണ്ടായ കാര്യം ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

ജോധ്പുരില്‍ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസമായി വിജയ് കൃഷ്ണ ആചാര്യയുടെ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ഷൂട്ടിങ്ങ് തിരക്കുകളിലായിരുന്നു ബച്ചന്‍. തുടരെയുള്ള ഷൂട്ടിങ്ങാണ് ആരോഗ്യനിലയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ഏഴിന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ ബച്ചന് പുറമെ ആമീര്‍ ഖാനും, കത്രീന കൈഫും, ഫാത്തിമ സനഖാനും അഭിനയിക്കുന്നുണ്ട്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News